പാലാ:അരുണാപുരം ആനക്കുളങ്ങര ദേവീക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം ഇന്ന് ആഘോഷിക്കും.ഇതോടനുബന്ധിച്ച് നടത്തുന്ന ഭാഗവത സപ്താഹത്തിനും ഇന്ന് തുടക്കമാകും.കിഴക്കേടം ഹരിനാരായണൻ നമ്പൂതിരിയാണ് യഞ്ജാചാര്യൻ.രാവിലെ 11 മുതൽ നാരായണീയ പാരായണം തുടർന്ന് പ്രസാദമൂട്ട്, രണ്ട് മണി മുതൽ സമൂഹ ലക്ഷാർച്ചന. ഭാഗവത സപ്താഹ വേദിയിൽ വൈകിട്ട് 7ന് മേൽശാന്തി അരുൺ നമ്പൂതിരി ദീപം തെളിയിക്കും.തുടർന്ന് ആചാര്യ വരണം, ഭാഗവത മാഹാത്മ്യ പ്രഭാഷണം. യജ്ഞവേദിയിൽ നാളെ രാവിലെ 5 മുതൽ വിഷ്ണു സഹസ്രനാമം,ഭാഗവത പാരായണം, പൂജകൾ,പ്രഭാഷണം,പ്രസാദമൂട്ട് എന്നിവ നടക്കും.വിദ്യാഗോപാലപൂജ, സർവ്വൈശ്വര്യപൂജ എന്നിവയും വിവിധ ദിവസങ്ങളിൽ നടക്കും. ഡിസം. 17ന് സമാപിക്കും.ക്ഷേത്രം ഭാരവാഹികളായ ടി.അർ.രാമചന്ദ്രൻ,എൻ.എസ്.ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം വഹിക്കും.