കോട്ടയം: ഏകാത്മക സേവാ മാനവദർശൻ സേവക് കേന്ദ്ര ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ ഏകാത്മക സേവാ പുരസ്കാരത്തിന് പി.കെ. രവീന്ദ്രൻ അർഹനായതായി സൊസൈറ്റി സെക്രട്ടറി എൻ.വി. ബൈജു അറിയിച്ചു. 1984 മുതൽ മെഡിക്കൽ കോളേജ് കേന്ദ്രമായി പ്രവർത്തിക്കുന്ന മാനവസേവാസമിതിയുടെ സ്ഥാപകനും പ്രസിഡന്റുമാണ് പി.കെ. രവീന്ദ്രൻ. 11111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.