
വൈക്കം: ഉന്നാവോയിലെ പെൺകുട്ടിയുടെ ദാരുണമായ അന്ത്യത്തിൽ പ്രതിഷേധിച്ചും രാജ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടും കേരള മഹിളാസംഘം വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വായ് മൂടിക്കെട്ടി പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗത്തിൽ. പി.എസ്. പുഷ്പമണി, സിന്ധു മധുസൂദനൻ, ഷീല സുരേശൻ, നിർമ്മല ഗോപി എന്നിവർ സംസാരിച്ചു. ജാൻസി സോമൻ, ജസീന, സുശീല രാ ധാകൃഷ്ണൻ, മോളി, രമണി രമേശൻ എന്നിവർ നേതൃത്വം നൽകി.