kulavazha-purappad-jpg

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന്റെ ഭാഗമായി ഉദയനാപുരം തെക്കേമുറി 958ാം നമ്പർ എൻ.എസ്.എസ് കരയോഗം കുലവാഴപ്പുറപ്പാട് നടത്തി. 8ാം ഉത്സവ ദിവസം ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങൾ അലങ്കരിക്കുവാനുള്ള വാഴക്കുലകളും നാളികേരകുലകളും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. വൈപ്പിൻപടി കൊച്ചുഭഗവതി ക്ഷേത്രത്തിൽ പൂജകൾ നടത്തി താലങ്ങൾ നിറച്ച ശേഷമാണ് കുലവാഴപുറപ്പാട് ഉദയനാപുരം ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടത്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ, മുത്തുകുടകൾ, വാദ്യമേളങ്ങൾ എന്നിവ ഭംഗി പകർന്നു. പ്രസിഡന്റ് വി. ജി. കെ. നായർ, സെക്രട്ടറി ആർ. രവികുമാർ, യൂണിയൻ കമ്മിറ്റിയംഗം അയ്യേരി സോമൻ, വിക്രം കുമാർ നായർ, ഹരികുമാർ, ഗോപാലകൃഷ്ണൻ, വനിതാ സമാജം പ്രസിഡന്റ് സതി ജയകുമാർ, സെക്രട്ടറി ഗിരിജ മണികണ്ഠൻ, എന്നിവർ നേതൃത്വം നൽകി.