കോട്ടയം: കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഖാദി ഗ്രാമ വ്യവസായ കമ്മിഷന്റെയും കേരള ഖാദി ബോർഡിന്റെയും സഹകരണത്തോടെ ചാസിന്റെ നേതൃത്വത്തിൽ ശാസ്ത്രി റോഡിലെ ഖാദി ഭവനിൽ ആരംഭിച്ച ക്രിസ്‌മസ് ന്യൂ ഇയർ ഖാദി വസ്‌ത്ര ഫർണ്ണിച്ചർ, കരകൗശല ഗ്രാമീണ ഉത്പന്ന മെഗാ മേള തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുംന്തോട്ടം അദ്ധ്യക്ഷത വഹിച്ചു. നഗരസഭ അംഗം സാബു പുളിമൂട്ടിൽ ആദ്യ വില്പന നിർവഹിച്ചു. ചാസ് ഖാദി ഡയറക്‌ടർ ഫാ.ജോസഫ് കളരിക്കൽ മുഖ്യപ്രഭാഷണം നടത്തി. ചാവറ അഡ്വടൈസേഴ്സ് എം.ഡി ജോസഫ് ചാവറ, ചാസ് അസിസ്റ്റന്റ് ഡയറക്‌ടർ ഫാ.ജോർജ് മാന്തുരുത്തിൽ, ജനറൽ മാനേജർ ജോൺ സഖറിയാസ്, ഖാദി ഭവൻ മാനേജർ കുര്യാക്കോസ് ആന്റണി എന്നിവർ പ്രസംഗിച്ചു.
ഖാദി വസ്‌ത്രങ്ങൾക്ക് 30 ശതമാനം സ്പെഷ്യൽ ഡിസ്‌ക്കൗണ്ടും, കരകൗശവ വസ‌്‌തുക്കൾക്ക് പത്തു ശതമാനവും, മറ്റു ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങൾക്ക് അഞ്ചു മുതൽ അൻപത് ശതമാനം വരെ ഡിസ്‌ക്കൗണ്ടും ഉണ്ടായിരിക്കും. ചാസിന്റെ എല്ലാ ഷോറൂമുകളിലും ഓരോ ആയിരം രൂപയുടെ പർച്ചേസിനും സമ്മാനക്കൂപ്പണും നറക്കെടുപ്പിലൂടെ ഒരു പവൻ വീതം രണ്ടു പേർക്കും , അരപ്പവൻ വീതം മൂന്നു പേർക്കും സ്വർണ സമ്മാന പദ്ധതി വഴി ലഭിക്കും.