കോട്ടയം: ശിവഗിരി തീർത്ഥാടകർക്ക് ഗുരുപൂജാ പ്രസാദത്തിനായുള്ള പല വ്യഞ്ജനങ്ങളും കാർഷിക വിളകളും ഗുരുധർമ്മ പ്രചരണ സഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഭക്തരിൽ നിന്ന് ശേഖരിച്ച് 25ന് മഹാസമാധിയിൽ സമർപ്പിക്കും. മൂലവട്ടത്ത് ചേർന്ന പ്രാർത്ഥനാ യോഗത്തിൽ അതുല്യാ ഹോട്ടൽ ഉടമ പി.രാഘവനിൽ നിന്ന് ആദ്യ തുക കോട്ടയം മണ്ഡലം സെക്രട്ടറി കെ.ജി. കൃഷ്ണൻകുട്ടി ഏറ്റുവാങ്ങി. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഷിബു മൂലേടം, പി.കെ.സജീവൻ, രാജു കരമശേരി, ബൈജു, പി.കെ.രാജു, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.