പള്ളം : എസ്.എൻ.ഡി.പി.യോഗം പള്ളം ഗുരുദേവക്ഷേത്രത്തിൽ ഗുരുദേവ ദർശന പ്രചരണ പദ്ധതിക്ക് തുടക്കമായി. ശാഖാ പ്രസിഡന്റ് അനിൽ ശേഖർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം ശാന്തി വിഷ്ണുനാരായണൻ, ഗുരുധർമ്മ പ്രചരണ സഭ പി.ആർ.ഒ ഇ.എം.സോമനാഥൻ, മായ സജീവ് എന്നിവർ പ്രസംഗിച്ചു. എല്ലാ വ്യാഴാഴ്ചകളിലും വൈകിട്ട് ഏഴിന് പ്രഭാഷണം നടക്കും.