ഏഴാച്ചേരി : കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ നടന്ന കാർത്തിക പൊങ്കാല ഭക്തിനിർഭരമായി. വ്രതശുദ്ധിയോടെ നിരവധി സ്ത്രീകൾ പൊങ്കാലയിട്ടു. ക്ഷേത്രസന്നിധിയിൽ തയ്യാറാക്കിയ പൊങ്കാല അടുപ്പിലേക്ക് മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി അഗ്‌നി പകർന്നതോടെ നാമമന്ത്രങ്ങളുയർന്നു. 11 മണിയോടെ പൊങ്കാല സമർപ്പണവും തുടർന്ന് പ്രസന്ന പൂജയും പ്രസാദമൂട്ടുമുണ്ടായിരുന്നു. വൈകിട്ട് കാണിക്ക മണ്ഡപം ജംഗ്ഷനിൽ നിന്നു നടന്ന നാരങ്ങാ വിളക്ക് ഘോഷയാത്രയിൽ നൂറുകണക്കിനു സ്ത്രീകൾ അണിചേർന്നു. ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേർന്ന ശേഷം കാർത്തിക വിളക്ക് തെളിയിച്ചു. വിശേഷാൽ ദീപാരാധനയുമുണ്ടായിരുന്നു. രാത്രി പാലക്കാട്ടുമല വിശ്വകലാസമിതി ഭജൻസ് അവതരിപ്പിച്ച ഭജനാമൃതവും നടന്നു.