ഈരാറ്റുപേട്ട : കെ.എൻ.എം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 5 ന് ഈരാറ്റുപേട്ടയിൽ നടക്കുന്ന ഖുർആൻ ആധുനിക സമൂഹത്തിൽ എന്ന വിഷയത്തിലുള്ള ജില്ലാ സംഗമത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് കെ.പി. ഷെഫീക്ക് അദ്ധ്യക്ഷത വഹിച്ചു. പി.എ.ഹാഷിം, ഹാരിസ് സ്വലാഹികെ, പി.മുജീബ് , ടി.എം.അബ്ദുൽ സത്താർ, കെ.എം.സിദ്ധീക്ക്, റസൽ സുല്ലമി, അൻസർ ഫാറൂക്കി, പി.കെ.അബ്ദുൽ സലാം എന്നിവർ പ്രസംഗിച്ചു.