അടിമാലി: ടൂസിസത്തിന് ഏറെ വളക്കൂറുള്ള മണ്ണ്, അത്കൊണ്ട്തന്നെ ഉത്തരവാദിത്വടൂറിസവുമായി മുന്നോട്ട്പോകാൻ ഒരു ബുദ്ധിമുട്ടുമില്ലായിരുന്നു. എന്നാൽ അടിമാലി പഞ്ചായത്തിന്റെ ഉത്തരവാദിത്വ ടൂറിസം പദ്ധതി നിരുത്തരവാദിത്വത്തോടെയാണ് പോകുന്നത്. ഏറെ കൊട്ടി ആഘോഷിച്ച് കഴിഞ്ഞ ജൂലായിൽ തുടക്കം കുറിച്ച ഉത്തരവാദിത്വ ടൂറിസം പദ്ധതി ഇപ്പോൾ നാഥനില്ലാത്ത അവസ്ഥയിലാണ്.അന്നത്തെ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെർമാൻ കെ എസ് സിയാദ് കോഡിനേറ്ററായി ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കി വരുകയും പൊതുജനങ്ങൾക്ക് ഈ പദ്ധതിയെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനു വേണ്ടി പൊതുജന പങ്കാളിത്വത്തോടെ കമ്മറ്റികൾ രൂപീകരിക്കുകയുംചെയ്തിരുന്നു. സെമിനാറുകൾ ,ഫോട്ടോഗ്രാഫി പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിച്ചു.. എന്നാൽ പഞ്ചായത്തിൽ നടന്ന ഭരണമാറ്റത്തിന്റെ ഫലമായി മുസ്ലിം ലീഗിന്റെ പ്രതിനിധിയായ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം നഷ്ടമായതിനെ തുടർന്ന് ഈ പദ്ധതിയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന് ആവശ്യമായ സഹായം പഞ്ചായത്ത് ഭരണ സമിതിയിൽ നിന്ന് ലഭിക്കാത്തതിനെ തുടർന്ന് കോർഡിനേറ്റർ സ്ഥാനത്തു നിന്നും സിയാദ് ഒഴിവായി. കഴിഞ്ഞ മൂന്നു മാസക്കാലമായി ഇതിന്റെ ഫയലുകൾ പഞ്ചായത്തിൽ അനക്കമില്ലാതെ കിടക്കുന്നു. ഇതിനാവശ്യമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി കെ.ടി.ഡി.സി, ഡി.ടി.പി.സി ,സംസ്ഥാന ഗവൺമെന്റ് പ്രതിനിധികൾ എന്നിവരുമായി ചർച്ച ചെയ്ത് നടപ്പിൽ വരുത്തുന്നതിനാവശ്യമായ തീരുമാനങ്ങളോ ,പണമോ പഞ്ചായത്ത് അനുവദിക്കാത്ത സാഹചര്യത്തിലാണ് കോഡിനേറ്റർ സ്ഥാനത്തു നിന്ന് സിയാദ് ഒഴിവായത്
അടിമാലി ഗ്രാമപഞ്ചായത്തിന് ഏറെ ഗുണമുള്ള ഒരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കണ്ടതിനപകരം അതിനെ ഇല്ലായ്മ ചെയ്യുന്നതിനുള്ള പ്രവർത്തനമാണ് ഇപ്പോൾ കൈ കൊണ്ടിരിക്കുന്നത്
2008 ൽ കുമരകം, കോവളം, തേക്കടി, എന്നിവിടങ്ങളിൽ കേരളത്തിൽ പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിച്ച ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക് വളക്കൂറുള്ള മണ്ണാണ് അടിമാലി ഗ്രാമ പഞ്ചായത്ത്.എന്നാൽ അത് വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ പഞ്ചായത്ത് ശ്രമിക്കുന്നില്ല.

നിലവിലുള്ള കോഡിനേറ്റർ കെ.എസ് സിയാദ് തന്നെയാണ്. രാജി പഞ്ചായത്ത് ഭരണസമിതിക്ക് നൽകിയിട്ടില്ല. പഞ്ചായത്ത് ഉത്തരവാദിത്വ ടൂറിസം പദ്ധതിയുമായി മുന്നോട്ട് പോകും. ഇപ്പോൾ പ്രവർത്തനം മന്ദീഭവിക്കാൻ കാരണം ട്രാഫിക്ക് പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്ന തിരക്കിലായതു കൊണ്ടാണ്. അതു കഴിത്താൻ ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും.

ദീപാ രാജീവ്

അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്