ചങ്ങനാശേരി: സംഗീത ടെക്സ്റ്റെൽസ് സെക്യൂരിറ്റി ജീവനക്കാരനെ പാർക്കിങ് ഗ്രൗണ്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കായംകുളം കണ്ടല്ലൂർ അമൃതവർഷണിയിൽ ശശി (68)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളേജിൽ പരിശോധനപൂർത്തിയാക്കിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.