കുറവിലങ്ങാട് : ബി.ജെ.പി കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെമ്പള്ളിയിൽ നിന്ന് കുറവിലങ്ങാട്ടേക്ക് ഗാന്ധി സങ്കൽപ്പ യാത്ര നടത്തി. ജില്ലാ പ്രസിഡന്റ് എൻ.ഹരി ഉദ്ഘാടനം ചെയ്തു. സുധീഷ് നാരായണൻ, ടി.എ ഹരികൃഷ്ണൻ, എൻ.കെ ശശികുമാർ, ജയപ്രകാശ് തെക്കേടത്ത്, പി.പി രാജേഷ്, കെ.എൻ.ജഗജിത്ത്, ഡി.സുരേഷ്, ജോയി വർഗീസ് , അശ്വന്ത് മാമലശേരി, സന്ധ്യ അനിൽ, അനിത ജയമോഹൻ, സി.എം.പവിത്രൻ, ഡി.സുരേഷ്, പി.സി.രാജേഷ്, സതീശൻ തുടങ്ങിയവർ നേതൃത്വം നൽകി. കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ചേർന്ന സമാപന സമ്മേളനം മേഖലാ പ്രസിഡന്റ് അഡ്വ.നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.