വെളിയന്നൂർ : ജലക്ഷാമം നേരിടുന്നതിന് വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പതിനായിരം ലിറ്ററിന്റെ നൂറു മഴവെള്ള സംഭരണികൾ നിർമ്മിക്കും. ജലവിഭവവകുപ്പിന്റെ മഴവെള്ള സംഭരണവും ഭൂജല പരിപോഷണവും എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ജില്ലയിൽ ആദ്യമായി വെളിയന്നൂരിലാണ് നടത്തുന്നത്. ഒരു യൂണിറ്റിന് 54,760 രൂപയാണ് ചെലവ്. എ.പി.എൽ വിഭാഗത്തിലുള്ളവർ സംഭരണി നിർമ്മാണത്തിന്റെ 10 ശതമാനം തുകയും, ബി.പി.എൽ വിഭാഗം 5 ശതമാനം തുകയും അടച്ചാൽ മതി. ആറു ദിവസം കൊണ്ട് ഒരു മഴവെള്ള സംഭരണിയുടെ നിർമ്മാണം പൂർത്തിയാക്കും. 3 മീറ്റർ വ്യാസവും 12 അടി ഉയരവുമുള്ള മഴവെള്ള സംഭരണികൾ വീടുകളുടെ മേൽക്കൂരയിൽ നിന്നുള്ള വെള്ളം നേരിട്ട് ശേഖരിക്കും വിധമാണ് സ്ഥാപിക്കുന്നത്. പദ്ധതി പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ നാരായണൻ പറഞ്ഞു.

 3 മീറ്റർ വ്യാസം 12 അടി ഉയരം

ചെലവ് : ഒരു യൂണിറ്റിന് 54,760