ചങ്ങനാശേരി : ശിവഗിരി തീർത്ഥാടന ലക്ഷ്യം ജനങ്ങളിൽ എത്തിക്കുന്നതിനായി വിശദീകരണയോഗം സംഘടിപ്പിക്കാൻ ഗുരുധർമ്മ പ്രചരണസഭ മണ്ഡലം കമ്മറ്റി തീരുമാനിച്ചു. 25ന് രാവിലെ 10 ന് തെങ്ങണയിൽ ചേരുന്ന യോഗം ജില്ലാ സെക്രട്ടറി സുകുമാരൻ വാകത്താനം ഉദ്ഘാടനം ചെയ്യും. തീർത്ഥാടകർക്ക് അന്നദാനം നൽകുന്നതിനാവശ്യമായ ഉത്പന്നങ്ങൾ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച് ജില്ലാ കമ്മറ്റിക്ക് കൈമാറാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ജി. രമേശിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആർ. സലീംകുമാർ, പ്രകാശിനി ഗണേഷൻ, പി.കെ. രഘുദാസ്, എം.എ. ബാലകൃഷ്ണൻ, പി.ആർ. സുനിൽ, വി.എം. ബാബു എന്നിവർ പങ്കെടുത്തു.