പാലാ : കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനിയറിംഗ് യൂണിറ്റ് അസോസിയേഷൻ ജില്ലാ സമ്മേളനം 13 ന് പാലായിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മുനിസിപ്പൽ ടൗൺ ഹാളിൽ പ്രസിഡന്റ് പി.കെ സ്വാമിനാഥന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം മാണി.സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംഘടന പാലാ ജനറൽ ആശുപത്രിയിൽ നിർമിച്ചു നൽകുന്ന ആംബുലൻസ് ഷെഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ സമർപ്പിക്കും. വൈദ്യുതിയും സുരക്ഷയും എന്നവിഷയത്തിൽ കെ.എസ്.ഇ.ബി ഡെപ്യൂട്ടി എൻജിനിയർ ബീനപയസ്സ് ക്ലാസ് നയിക്കും. വ്യാപാരി വ്യവസായി സമതി പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ പങ്കെടുക്കും. സംഘടന ഏർപ്പെടുത്തിയ സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പ് സമ്മേളനത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് എ.കെ.ബാബു, ട്രഷറർ തങ്കച്ചൻ വയനാട്, ജോയിന്റ് സെക്രട്ടറി പ്രസാദ്കുമാർ പാട്ടത്തിൽ, വൈസ് പ്രസിഡന്റ് വി.ആർ.രാമചന്ദ്രൻ, ജില്ലാ സെക്രട്ടറി റെജിമോൻ.സി.മാത്യു എന്നിവർ പങ്കെടുക്കും. 9 ന് കൊട്ടാരമറ്റത്തു നിന്ന് പ്രകടനം ആരംഭിക്കും. തുടർന്ന് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. റെജിമോൻ.സി.മാത്യു, വി.ആർ.രാമചന്ദ്രൻ, എം.കെ.ജയപ്രകാശ്, സുരേഷ് എം.ടി എന്നിവർ പരിപാടികൾ വിശദീകരിച്ചു.