വൈക്കം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ വൈക്കം നിയോജക മണ്ഡലം സമ്മേളനം കെ. പി. സി. സി. സെക്രട്ടറി പി. എ. സലിം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി മുഖ്യപ്രഭാഷണം നടത്തി. ഇടവട്ടം ജയകുമാർ, മോഹൻ ഡി. ബാബു, ഇ. എൻ. ഹർഷകുമാർ, ബി. രവീന്ദ്രൻ, കെ. ഡി. പ്രകാശൻ, പി. കെ. മണിലാൽ, പി. ഡി. ഉണ്ണി, വർഗ്ഗീസ് വാതപ്പള്ളി, വി. മത്തായി എന്നിവർ പ്രസംഗിച്ചു.