അടിമാലി: ഓൾ കേരളാ ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആൻഡ് സ്‌ക്രൈബ്‌സ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിന് അടിമാലിയിൽ തുടക്കമായി. സംസ്ഥാന പ്രസിഡന്റ് കെ ജി ഇന്ദുകലാധരൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബിനോയി അനുശോചനപ്രമേയം അവതരിപ്പിച്ചു.സംസ്ഥാന ജനറൽസെക്രട്ടറി എ അൻസാർ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി പി അനൂപ് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ നവാസ് ഷേർഖാൻ കണക്കും അവതരിപ്പിച്ചു.സ്വാഗത സംഘം ചെയർമാൻ എസ് ആർ ഷാജി, എ ടി.അനിൽ മേനോൻ,എൻ കെ സുധാകരൻ നായർ തുടങ്ങിയവർ സംസാരിച്ചു.ഇന്ന് നടക്കുന്ന പൊതുസമ്മേളനം എസ് രാജേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.