കോട്ടയം: 1998 ഒക്ടോബർ മുതൽ 2019 ആഗസ്റ്റ് വരെയുള്ള കാലയളവിൽ എംപ്ലോയ്മെന്റ് രജിസട്രേഷൻ പുതുക്കാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക് സീനിയോരിറ്റി നഷ്ടപ്പെടാതെ പുതുക്കാൻ അവസരം. ഈ കാലയളവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലി ലഭിച്ച് വിടുതൽ സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാൻ കഴിയാത്തവർക്ക് സീനിയോരിറ്റി നഷ്ടപ്പെടാതെ വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കുന്നതിനും നിശ്ചിത സമയപരിധിക്കുശേഷം വിടുതൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചതിന്റെ പേരിൽ നഷ്ടപ്പെട്ട സീനീയോരിറ്റി പുനസ്ഥാപിക്കുന്നതിനും അവസരമുണ്ട്. ഇതിനുള്ള അപേക്ഷകൾ 2020 ജനുവരി 31 വരെ ഓഫീസിൽ സ്വീകരിക്കും. ഓൺലൈനായി ഉദ്യോഗാർത്ഥികൾക്ക് നേരിട്ടും രജിസ്ട്രേഷൻ പുതുക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ആഫിസർ അറിയിച്ചു.