ചെറുവള്ളി : ക്ഷീരോത്പാദക സഹകരണസംഘവും വാഴൂർ ക്ഷീരവികസനഓഫീസും ചേർന്ന് ക്ഷീരകർഷക സമ്പർക്ക പരിപാടിയും സെമിനാറും നടത്തി. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീധർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷാജി പാമ്പൂരി അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ജയശ്രീ മുരളീധരൻ, സംഘം പ്രസിഡന്റ് ഇ.എസ്.മധുസൂദനൻ നായർ, സെക്രട്ടറി പി.കെ.സീമാമോൾ എന്നിവർ പ്രസംഗിച്ചു. ക്ഷീരവികസന ഓഫീസർ ജെ.ഷൈമ സെമിനാർ നയിച്ചു.