കോട്ടയം: തൊഴിൽ രഹിതവേതനം ബാങ്ക് അക്കൗണ്ട് വഴി ലഭിക്കുന്നതിന് ഗുണഭോക്താക്കളുടെ ആധാർ ലിങ്ക് ചെയ്ത ബാങ്ക് പാസ് ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഡിസംബർ 31നകം സമർപ്പിക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. മെയിൻ/ സോണൽ ഓഫീസ് പരിധിയിലുള്ളവർ അതത് ഓഫീസുകളിൽ രേഖ സമർപ്പിക്കണം. യഥാസമയം രേഖ സമർപ്പിക്കാത്തവർക്ക് തുടർന്ന് തൊഴിൽ രഹിതവേതനം ലഭിക്കുന്നതല്ല.

പനച്ചിക്കാട്: തൊഴിൽ രഹിതവേതനം കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും ആധാർ ലിങ്ക് ചെയ്ത ബാങ്ക് പാസ് ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഡിസംബർ 31നകം ഗ്രാമപഞ്ചായത്ത് ആഫീസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.