obit-news

കോട്ടയം: വിദ്യാർത്ഥി മിത്രം പ്രസ് ആൻഡ് ബുക്ക് ഡിപ്പോ ഉടമയും അണ്ണാൻകുന്ന് പുല്ലുകാലായിൽ പരേതരായ കോശി പി.ജോണിന്റെയും ഏലിയാമ്മ കോശിയുടെയും മകനുമായ ജോൺ കോശി (കൊച്ചുമോൻ - 47) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ പതിനൊന്നരയ്ക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം യെറുശലേം മാർത്തോമ്മാ പള്ളിയിൽ നടക്കും.
ഭാര്യ : ചേറായി പുതുശേരിയിൽ രഞ്ജിത (അന്ന ജോൺ, അദ്ധ്യാപിക ലൂർദ് പബ്ലിക്ക് സ്‌കൂൾ കോട്ടയം)
മക്കൾ : താര, മീര. (വിദ്യാർത്ഥികൾ)