പാലാ : മുനിസിപ്പൽ സിന്തറ്റിക്ക് ട്രാക്ക് സ്റ്റേഡിയത്തിൽ ഗാലറി നിർമ്മിക്കാനും ലൈറ്റിംഗ് സംവിധാനത്തിനും മറ്റു വ വികസനങ്ങൾക്കും സർക്കാരിന്റെ അനുമതി ലഭിച്ചെന്ന പ്രചാരണം പച്ചക്കള്ളമാണെന്ന് മാണി.സി.കാപ്പൻ എം.എൽ.എ പറഞ്ഞു. കെ.എം.മാണിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു നാലരക്കോടി അനുവദിച്ചിരുന്നതായി തനിക്ക് അറിവില്ല. കായിക പ്രേമികളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് ചിലർ നടത്തുന്നത്. ഒരു എം.എൽ.എ.യുടെ ഒരു വർഷത്തെ ഫണ്ട് 5 കോടി രൂപയാണ്. ഇതിൽ 4.45 കോടിയും സ്റ്റേഡിയത്തിനു മുടക്കിയാൽ നാട്ടിൽ വേറെ വികസനമൊന്നും വേണ്ടേ. വഴിയില്ലാത്തവർക്ക് വഴിയും, കുടിവെള്ളമില്ലാത്തവർക്ക് വെള്ളവും എത്തിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. സ്റ്റേഡിയത്തിന്റെ വികസനത്തിനായി അടുത്ത ബഡ്ജറ്റിൽ പണം അനുവദിപ്പിക്കാനുള്ള അപേക്ഷ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

തന്റെ പിതാവിന്റെ പേരിലുള്ള സ്റ്റേഡിയത്തെ താൻ രാഷ്ട്രീയ ചേരിതിരിവുകൾ മൂലം അവഗണിക്കുകയാണ്. ഒരു മുൻ കായിക താരം എന്ന നിലയിൽ കൂടി സ്റ്റേഡിയത്തിന്റെ വികസനത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.