kob-babu-jpg

തലയോലപ്പറമ്പ്: അമിത വേഗത്തിൽ വന്ന ടോറസ് ലോറി എതിരെ വന്ന ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ബ്രഹ്മമംഗലം ഏനാദി അമ്പലം പറമ്പിൽ പരേതനായ നാരായണന്റെ മകൻ എ.എൻ ബാബു (46) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2മണിയോടെ കാഞ്ഞിരമറ്റം ഇഗ്‌നേഷ്യസ് സ്‌കൂളിന് സമീപമാണ് അപകടം. മുളന്തുരുത്തിയിലുള്ള ക്യാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. എറണാകുളം ഭാഗത്തേക്ക് അമിത വേഗത്തിൽ പോകുകയായിരുന്ന ടോറസ് ലോറി ഇടിച്ച് റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കെറ്റ ഇയാളെ ഉടൻ നാട്ടുകാർ മുളന്തുരുത്തി ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുളന്തുരുത്തി പൊലീസ് മേൽനടപടി സ്വീകരിച്ചു.. ഭാര്യ : റാണി (കോട്ടയം). മക്കൾ: ദൃശ്യാ ബാബു (കീഴൂർ സെന്റ് ജോസഫ് ഇ എം എച്ച് എസ് ആറാം ക്ലാസ് വിദ്യാർത്ഥി ), ദർശൻ ബാബു (ഏനാദി എൽ പി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി ). അമ്മ: കല്യാണി. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.