കോട്ടയം: യാതൊരു ലൈസൻസുമെടുക്കാതെ ഇലക്ട്രിക് വെൽഡിംഗ് മേഖലയിൽ വ്യാജൻമാർ പിടിമുറുക്കിയതോടെ കൈകാലിട്ടടിക്കുകയാണ് അംഗീകൃത വർക്‌ഷോപ്പ് ഉടകൾ. പതിനായിരങ്ങൾ ചെലവാക്കി എട്ട് വിഭാഗം ലൈസൻസ് എടുത്ത് സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന വെൽഡിംഗ് വർക്‌ഷോപ്പുകൾക്ക് സമാന്തരമായാണ് ഒരു മാനദണ്ഡവും പാലിക്കാതെ വ്യാജൻമാരുടെ പ്രവർത്തനം. എന്നാൽ മേഖലയെ തകർക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല.

യന്ത്രങ്ങൾ വാടകയ്ക്കെടുത്ത് വീട്ടിലെത്തി വെൽഡിംഗ് ജോലികൾ ചെയ്യുന്നവരാണ് വ്യാജൻമാരിൽ അധികവും. ലൈസൻസുള്ളവരേക്കാൾ കൂലി കുറച്ചും ഇവർ ജോലി ചെയ്യും. സ്ക്വയർ ഫീറ്റ് അടിസ്ഥാനത്തിലാണ് ലൈസൻസികൾ വർക്ക് എടുക്കുന്നത്. എന്നാൽ വാടകയ്ക്ക് പുറമേ ദിവസക്കൂലി നൽകിയാൽ വ്യാജൻമാർ എത്തും.

കൂലി കുറവാണെന്ന് കരുതി വെൽഡിംഗ് ജോലികൾ ആരെയെങ്കിലും കൊണ്ട് ചെയ്യിച്ചാൽ വീട്ടുടമയാകും പണിവാങ്ങുക. അപകടമുണ്ടായാലോ ജീവഹാനി സംഭവിച്ചാലോ പൂർണ ഉത്തരവാദിത്വം വീട്ടുടമയ്ക്കായിരിക്കും.

ലൈസൻസികൾ- 850

അസോസിയേഷന്റെ ആവശ്യങ്ങൾ

ലൈസൻസ് വേണമെന്ന തദ്ദേശ സ്വയംഭരണ നിയമം എല്ലാവർക്കും നടപ്പാക്കുക

ജോലിക്കിടെയുള്ള അപകടങ്ങൾക്ക് സർക്കാർതലത്തിൽ ഇൻഷുറൻസ് നൽകുക

മലിനീകരണ നിയന്ത്രണബോർഡിൽ ഈ മേഖലയെ വൈറ്റ് കാറ്റഗറിയിലാക്കുക

 വെൽഡിംഗ് വർക്‌ഷോപ്പുകൾക്ക് സർക്കാർ ലൈസൻസുകൾ സുതാര്യമാക്കുക

'' ഇത്രയും പണം മുടക്കി നിയമപരമയായി പ്രവർത്തിക്കുന്നവർക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ല. ലൈസൻസ് ലഭിക്കാനുള്ള കാലതാമസം വേറെയും. സർക്കാർ സംവിധാനങ്ങളൊന്നും വ്യാജൻമാർക്കെതിരായി പ്രവർത്തിക്കുന്നില്ല''

- പി.കെ. സ്വാമിനാഥൻ,​ പ്രസിഡന്റ്

(കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ്

എൻജിനിയറിംഗ് യൂണിറ്റ് അസോ.