കോട്ടയം: കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനിയറിംഗ് യൂണിറ്റ് അസോസിയേഷൻ (കെ.ഐ.എഫ്.ഇ.യു.എ)​ ജില്ലാ സമ്മേളനം 13ന് പാലാ നഗരസഭാ ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11.15ന് മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.കെ.സ്വാമിനാഥൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി റെജിമോൻ സി.മാത്യു കണക്ക് അവതരിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് എ.കെ. ബാബു റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന ട്രഷറർ തങ്കച്ചൻ വയനാട് മുഖ്യപ്രഭാഷണം നടത്തും. പാലാ ജനറൽ ആശുപത്രിക്ക് അസോസിയേഷൻ നിർമിച്ച് നൽകുന്ന ആംബുലൻസ് ഷെഡിന്റെ സമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും. തുടർന്ന് പ്രഭാഷണം,​ ചർച്ച എന്നിവ നടക്കും. റെജിമോൻ സി.മാത്യു,​ വി.ആർ.രാമചന്ദ്രൻ,​ എം.കെ.ജയപ്രകാശ്,​ പി.കെ.ബാലകൃഷ്ണൻ,​ സുരേഷ് എം.ടി. എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.