ചങ്ങനാശേരി : കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഖാദി ഗ്രാമവ്യവസായ കമ്മിഷന്റെയും കേരള ഖാദി ബോർഡിന്റെയും സഹകരണത്തോടെ, ചാസിന്റെ ആഭിമുഖ്യത്തിൽ അരമനപ്പടിയിലുള്ള ഖാദി ഭവനിൽ ആരംഭിച്ച ക്രിസ്മസ് - ന്യൂ ഇയർ ഖാദി മെഗാമേളയുടെ ഉദ്ഘാടനം സി.എഫ് തോമസ് എം.എൽ.എ നിർവഹിച്ചു. അതിരൂപതാ വികാരി ജനറാൾ റവ.ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ സിബി തോമസ് ആദ്യ വില്പന നിർവഹിച്ചു. ചാസ് ഡയറക്ടർ ഫാ. ജോസഫ് കളരിക്കൽ മുഖ്യപ്രഭാഷണം നടത്തി. ഇൻഡ്യൻ ബാങ്ക് മാനേജർ തോമസ് ആന്റണി, പ്രോപ്പേറേറ്റർ മാർക്കോഫാർമ ബാബു മർക്കോസ്, സോഷ്യൽ വർക്കർ ഷൈനി ജോസഫ്, ഫാ. ജോർജ്ജ് മാന്തുരുത്തിൽ, ജനറൽ മാനേജർ ജോൺ സക്കറിയാസ്, ഖാദി ഭവൻ മാനേജർ കുര്യാക്കോസ് ആന്റണി എന്നിവർ പങ്കെടുത്തു. ഖാദി വസ്ത്രങ്ങൾക്ക് 30% സ്‌പെഷ്യൽ ഡിസ്‌ക്കൗണ്ടും മറ്റു ഖാദി ഗ്രാമവ്യവസായ ഉത്പപന്നങ്ങൾക്ക് ആകർഷകമായ വിലക്കുറവും ലഭ്യമാണ്. മേള ജനുവരി 18 ന് സമാപിക്കും.