കോട്ടയം: കൊലപാതകം മുതൽ കഞ്ചാവ് കച്ചവടം വരെയുള്ള ക്രിമിനൽക്കേസുകളിൽ ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായി പ്രതികളാകുന്നു. ഒരു വർഷത്തിനിടെ ഇത്തരം കേസുകൾ 20 ശതമാനമാണ് ജില്ലയിൽ വർദ്ധിച്ചത്. ഈ വർഷമുണ്ടായ 15 കൊലപാതകങ്ങളിൽ മൂന്നിലും ഇതര സംസ്ഥാനക്കാരാണ് പ്രതികൾ. ചങ്ങനാശേരിയിലും കോട്ടയത്തും വൈക്കത്തുമാണ് ഇവർ പ്രതികളായത്. വിവിധ സംഭവങ്ങളിലായി ഇതര സംസ്ഥാന തൊഴിലാളികൾ പ്രതികളായ 840 കേസുകൾ ഈ വർഷം ജില്ലയിൽ രജിസ്റ്റർ ചെയ്‌തു. കഴിഞ്ഞ വർഷം ഇത് 624 ആയിരുന്നു. കഞ്ചാവ് അടക്കമുള്ള ലഹരി മരുന്നുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് ഈ വർഷം രജിസ്റ്റർ ചെയ്ത 1830 കേസുകളിൽ 172 പ്രതികളും ഇവരാണ്.
ജില്ലയിലെ തൊഴിൽ വകുപ്പിന്റെ കണക്കു പ്രകാരം 12,000 ഇതര സംസ്ഥാന തൊഴിലാളികളാണുള്ളത്. എന്നാൽ, അരലക്ഷത്തോളം പേർ ഉണ്ടെന്നതാണ് യാഥാർത്ഥ്യം. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരുടെ വിവരങ്ങൾ ഇപ്പോഴും പൊലീസിന്റെയും തൊഴിൽ വകുപ്പിന്റെയും കൈവശമില്ല.
ഇതര സംസ്ഥാന തൊഴിലാളി എത്തിയാൽ
തൊഴിലുടമ പൊലീസിൽ അറിയിക്കണം
ആധാർ കാർഡും രേഖകളും നൽകണം
വിരലടയാളം സ്റ്റേഷനിൽ പതിപ്പിക്കണം
ഇതരസംസ്ഥാനക്കാർ
കണക്കിൽ 12000
ശരിക്കും 50000
കേരളത്തിലേയ്‌ക്ക് ട്രെയിൻ മാർഗം കഞ്ചാവ് എത്തിക്കുന്നതിൽ ഇതര സംസ്ഥാന തൊഴിലാളികളാണ് മുന്നിൽ . കഴിഞ്ഞ വർഷം അഞ്ചു പേരെ അറസ്റ്റു ചെയ്തു. ഇരുപത് കിലോ കഞ്ചാവ് ഇവരിൽ നിന്ന് പിടിച്ചെടുത്തു.
-എക്‌സൈസ്, പൊലീസ്