krishna

എരുമേലി : ശബരിമല തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുകയാണെന്നാരോപിച്ച് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എൻ.ഹരിയുടെ നേതൃത്വത്തിൽ നടന്ന 'പ്രതിഷേധ സത്യാഗ്രഹ സമരം ' പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് വി.സി.അജികുമാർ അദ്ധ്യക്ഷത വഹിച്ചു. എരുമേലി പഞ്ചയത്ത് ജംഗ്ഷനിൽ ആരംഭിച്ച സത്യാഗ്രഹ സമരം 24 മണിക്കൂർ പിന്നിട്ട് ഇന്ന് രാവിലെ പത്തോടെ സമാപിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ജി.രാമൻ നായർ,​ കെ.ബി.മധു,രാജേഷ് പാറയ്ക്കൽ, കെ.പി. സനൽ, കെ.കെമോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.