വൈക്കം: 37-ാം മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇന്ന് ആരംഭിക്കും. വൈകിട്ട് 5ന് സത്രസമാരംഭ സഭ ചേരും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ദീപം തെളിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സത്ര നിർവ്വഹണ സമിതി വർക്കിംഗ് ചെയർമാൻ ബി.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. എസ്. എൻ. ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ വിശിഷ്ടാതിഥി ആയിരിക്കും. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്റി പി. തിലോത്തമൻ മുഖ്യപ്രസംഗം നടത്തും. എം.എൽ.എ മാരായ കെ.സുരേഷ് കുറുപ്പ്, മോൻസ് ജോസഫ്, സി.കെ. ആശ, സത്രസമിതി പ്രസിഡന്റ് എം.കെ.കുട്ടപ്പൻ മേനോൻ, സെക്രട്ടറി ടി.ജി.പത്മനാഭൻ നായർ, ട്രഷറർ വി.കെ.നാരായണൻ എമ്പ്രാൻ, ജോ. സെക്രട്ടറി ടി. നന്ദകുമാർ, ഏറ്റുമാനൂർ രാധാകൃഷ്ണൻ, സത്ര നിർവ്വഹണ സമിതി രക്ഷാധികാരി ഡോ. സി. ആർ. വിനോദ് കുമാർ, ചീഫ് കോ ഓർഡിനേറ്റർ പി.വി.ബിനേഷ്, വൈസ് ചെയർമാന്മാരായ നീലകണ്ഠൻ മാസ്റ്റർ, ശിവദാസ് നാരായണൻ, എസ്.കൃഷ്ണൻ, അഡ്വ. എ. സനീഷ് കുമാർ, ബി.മുരളി, എസ്. നാരായണസ്വാമി, ടി.വി. പുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണി, വാർഡ് മെമ്പർ എസ്.ബിജു എന്നിവർ പ്രസംഗിക്കും. സത്ര നിർവ്വഹണ സമിതി ജനറൽ കൺവീനർ രാഗേഷ് ടി.നായർ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനർ പി.എൻ.രാധാകൃഷ്ണൻ നന്ദിയും പറയും. ഫോൺ : 9807185001.