വെള്ളൂർ : ഗ്രാമപഞ്ചായത്തിന്റെയും ഹോമിയോ ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വെട്ടിക്കാട്ടുമുക്ക് സർക്കാർ തടിഡിപ്പോയിൽ വച്ച് ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മാചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല ജമാൽ അദ്ധ്യക്ഷത വഹിച്ചു. സ്​റ്റേ​റ്റ് ഡിസാസ്​റ്റർ മാനേജ്‌മെന്റ് സയന്റിഫിക് ഓഫീസർ ഡോ.ആൻഡ്രു സ്‌പെൻസർ, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.സജിമോൻ എന്നിവർ ക്ലാസ് നയിച്ചു.മെഡിക്കൽ ഓഫീസർ ഡോ. വീണ അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. സ്​റ്റാന്റിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ ജോമോൾ കെ. ജോൺ, ബ്ലോക്ക് മെമ്പർമാരായ കെ. എ. തോമസ്, സരോജിനി തങ്കപ്പൻ വാർഡ് മെമ്പർമാരായ ഒ കെ ബിനോയി, ആൻസമ്മ കുര്യാക്കോസ്, ലൂക്ക് മാത്യു എന്നിവർ സന്നിഹിതരായിരുന്നു. ഡോ. പ്രമീള, ഡോ.സിന്ധു, ഡോ.സുജമോൾ, ഡോ.ജീന ജോസ്, ഡോ.മോഡി കെ ചെറിയാൻ, ഡോ.ചിന്തു തോമസ് എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത് സ്​റ്റാന്റിംഗ് കമ്മി​റ്റി ചെയർമാൻ പി ആർ സുഗുണൻ സ്വാഗതവും ഡിപ്പോ ഓഫീസർ ജി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.