ക്രിസ്മസ് അവധി
സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ ക്രിസ്മസ് അവധി 21 മുതൽ 30 വരെയായി പുനഃക്രമീകരിച്ചു. 31 ന് കോളേജുകൾ തുറക്കും.
എം.ഫിൽ പ്രവേശനം
വിവിധ പഠനവകുപ്പുകളിൽ എം.ഫിൽ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോമും വിജ്ഞാപനവും വെബ്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. 800 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. എസ്.സി./എസ്.ടി വിഭാഗങ്ങൾക്ക് രജിസ്‌ട്രേഷൻ ഫീസിന്റെ 50 ശതമാനം അടച്ചാൽ മതി. ഇപേയ്‌മെന്റിലൂടെയാണ് ഫീസടയ്‌ക്കേണ്ടത്. വിശദവിവരം www.mgu.ac.in ലെ 'അഡ്മിഷൻസ്' വിഭാഗത്തിലെ 'എം.ഫിൽ' എന്ന ലിങ്കിൽ ലഭിക്കും.
പരീക്ഷഫലം
അഞ്ചാം സെമസ്റ്റർ എൽ എൽ.ബി. (പഞ്ചവത്സരം 2007-2010 അഡ്മിഷൻ സപ്ലിമെന്ററി, 2006 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/2006ന് മുമ്പുള്ള അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.
മൂന്നാം വർഷ ബാച്ചിലർ ഒഫ് ഫിസിയോതെറാപ്പി (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.ഫിൽ ബയോസയൻസസ് (2018-2019 സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പി എച്ച്.ഡി കോഴ്‌സ് വർക്ക് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.