ഈരാറ്റുപേട്ട : വിനോദസഞ്ചാര കേന്ദ്രമായ ഈരാറ്റുപേട്ട - വാഗമൺ റോഡ് തകർന്ന് സഞ്ചാരയോഗ്യമാക്കാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ഒറ്റയാൻ കുഴിയടക്കൽ സേവനവുമായി ഒരു ഓട്ടോ ഡ്രൈവർ. തീക്കോയി വാഴയിൽ ടോമിയാണ് കഴിഞ്ഞ ഏതാനും ദിവസമായി തന്റെ ഓട്ടോസ്റ്റാൻഡ് കൂടിയായ തീക്കോയി പള്ളിവാതിൽക്കൽ ആനിയിളപ്പ് വരെ വരുന്ന ഒന്നര കിലോമീറ്റർ റോഡിൽ രൂപപ്പെട്ടിട്ടുള്ള ചെറുതും വലുതുമായ നൂറുകണക്കിന് കുഴികൾ അടച്ചത്. ഓട്ടോറിക്ഷ നിറയെ മട്ടിക്കല്ലും, മണ്ണും കയറ്റി രാവിലെ തന്നെ ടോമിയെത്തും. കാലവർഷ കാലത്ത് പോക്കറ്റ് റോഡുകളിൽ വിവിധയിടങ്ങളിൽ നിന്ന് ഒലിച്ചെത്താറുള്ള കല്ലും മണലുകളും മറ്റ് പാഴ്‌വസ്തുക്കളും തന്റെ ഓട്ടോയിൽ തൂമ്പയും കുട്ടയുമായി സഞ്ചരിച്ച് നീക്കം ചെയ്യു

കയും, കാട് വെട്ടിത്തെളിക്കുകയും ചെയ്യുന്ന ടോമി ഇതിനോടകം ഏവരുടെയും ശ്രദ്ധ നേടിയിട്ടുണ്ട്. മികച്ച സാമൂഹ്യ പ്രവർത്തകനായി തീക്കോയി സർവീസ് സഹകരണ ബാങ്ക് ടോമിയെ ആദരിച്ചിരുന്നു.