ഈരാറ്റുപേട്ട: പനച്ചികപ്പാറയിലെ ഹൈമാസ്റ്റ് ലൈറ്റ് മിഴിയണഞ്ഞിട്ട് ആറ് മാസം പിന്നിട്ടിട്ടും അറ്റകുറ്റപ്പണികൾ തീർത്ത് പുനസ്ഥാപിക്കാത്തതിൽ കേരള കോൺഗ്രസ് (എം) റീത്ത് വച്ച് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് ജോഷി മൂഴിയാങ്കൽ,മുൻ നിയോജക മണ്ഡലം പ്രസിഡന്റ് പി.ടി.തോമസ് പുളിക്കൻ, മുൻ മണ്ഡലം പ്രസിഡന്റ് എ.എസ്.ആന്റണി, നിയോജക മണ്ഡലം സെക്രട്ടറി സോജൻ ആലക്കുളം, രവികുമാർ വരിക്കൂർ, ജോസ് തെക്കേൽ എന്നിവർ നേതൃത്വം നൽകി.