അടിമാലി: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠന സഹായമൊരുക്കുന്ന സമഗ്രശിക്ഷാ കേരളയുടെ കീഴിലുള്ള അടിമാലിയിലെ ഓട്ടിസം സെന്റർ സ്ഥല പരിമിതിയാൽ വീർപ്പ് മുട്ടുന്നു.ഇടുങ്ങിയ കെട്ടിടത്തിനുള്ളിലാണ് കുട്ടികൾക്കായി വിവിധ പരിശീലന പരിപാടികൾ നടന്നു വരുന്നത്.
സമഗ്രശിക്ഷ കേരളയുടെ കീഴിൽ ജില്ലയിൽ ആകെ നാല് വോട്ടിസം സെന്ററുകളാണുള്ളത്.അതിലൊന്ന് അടിമാലി സർക്കാർ ഹൈസ്‌ക്കൂളിന്റെ ഉടമസത്ഥയിലുള്ള ഇടുങ്ങിയ കെട്ടിടത്തിൽ പ്രവർത്തിച്ച് വരുന്നു. അടിമാലിയുടെ സമീപ പ്രദേശങ്ങളിൽ നിന്നുള്ള 33 കുട്ടികളും 3 ജീവനക്കാരും വോട്ടിസം സെന്ററിൽ ഉണ്ട്.എന്നാൽ കെട്ടിടത്തിന്റെ സ്ഥല പരിമിതി കുട്ടികൾക്കും ജീവനക്കാർക്കും ഏറെ ബുദ്ധിമുട്ട് വരുത്തുകയാണ് ആഴ്ച്ചയിൽ നാല് ദിവസം തെറാപ്പിയും എല്ലാ ദിവസവും റിസോഴ്‌സ് റ്റീച്ചറിന്റെ സേവനവും വോട്ടിസം സെന്ററിൽ ലഭിക്കുന്നുണ്ട്.സമഗ്രശിക്ഷാ കേരളക്ക് കീഴിലാണ് വോട്ടിസം സെന്റർ പ്രവർത്തിക്കുന്നതെങ്കിലും കെട്ടിട നിർമ്മാണത്തിനുള്ള തുക വകയിരുത്താൻ എസ്എസ്‌കെ അധികാരമില്ല.സർക്കാർ വകുപ്പുകളോ ത്രിതല പഞ്ചായത്തുകളോ തുക വകയിരുത്തിയാൽ മാത്രമേ സെന്റിന് പുതിയ കെട്ടിടം നിർമ്മിക്കാനാകു.ജില്ലയിലെ ഏറ്റവും സ്ഥലപരിമിതിയുള്ള വോട്ടിസം സെന്റർ എന്ന നിലയിൽ അടിമാലിയിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് നടപടി വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
ചിത്രം..അടിമാലിയിലെ ഓട്ടിസം സെന്റർ