കോട്ടയം : ശ്രീകൃഷ്ണഗാനസഭയുടെ ആഭിമുഖ്യത്തിൽ 23, 24, 25 തീയതികളിൽ 'തിരുവാർപ്പ് ചെമ്പൈ സംഗീതോപാസന' നടക്കും.

ഉദ്ഘാടനം 23 ന് വൈകിട്ട് 5.30 ന് സിനിമാതാരം ആലിയ നിർവഹിക്കും. ഗാനസഭയുടെ ഹംസധ്വനി പുരസ്കാരം വയലിൻവിദ്വാൻ നെടുമങ്ങാട് ശിവാനന്ദന് നൽകി ആദരിക്കും. മൂന്ന് ദിവസവും സംഗീതാരാധന, തുറവൂർ ഹരികൃഷ്ണൻ, മീര എം. നായർ, മൂഴിക്കുളം വിവേക് എന്നിവരുടെ സംഗീദസദസ് പ്രശസ്തരായ കലാകാരന്മാരുടെ പഞ്ചരത്ന കീർത്താലാപനം എന്നിവ ഉണ്ടാകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാകാരന്മാർ 9645166245, 9447761328 ബന്ധപ്പെടണമെന്ന് സെക്രട്ടറി ടി.കെ. ചന്ദ്രബാബു അറിയിച്ചു.