പാലാ : അഞ്ച് വർഷത്തിൽ കൂടുതൽ നികുതി കുടിശികയുള്ള വാഹനങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 31 ന് സമാപിക്കും. 2014 ഏപ്രിൽ 1 ന് ശേഷം നികുതിയടവ് മുടങ്ങുകയോ,വാഹനം പൊളിച്ചുകളയുകയോ,വിറ്റുപോയിട്ടും നികുതി ബാധ്യത നിലനിൽക്കുന്നതോ ആയ വാഹനങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ വഴി നികുതി ഒടുക്കാം. കുടിശികയുള്ളവർ പാലാ സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുമായി ബന്ധപ്പെട്ട് ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് ജോയിന്റ് ആർ.ടി.ഓഫീസർ അറിയിച്ചു.