വൈക്കം:ഉദയനാപുരം പഞ്ചായത്തിൽ നിലവിലുള്ള വാട്ടർ കണക്ഷൻ പുതുതായി സ്ഥാപിച്ച ലൈനിലേയ്ക്ക് ബന്ധിപ്പിക്കുന്നതിനായി ഗുണഭോക്താക്കളിൽ നിന്നും പണം ഈടാക്കിയതുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റിയും പഞ്ചായത്തും ചേർന്ന് എടുത്ത തീരുമാനം പൊതു ജനത്തെ സഹായിക്കാനല്ല മറിച്ച് ഉദ്യോഗസ്ഥൻമ്മാരേയും, കോൺട്രാക്ടർമാരേയും തൃപ്തിപ്പെടുത്താനാണെന്ന് കോൺഗ്രസ്സ് ഉദയനാപുരം മണ്ഡലം കമ്മറ്റി ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൻ റോഡ് ക്രോസ് ചെയ്ത ലൈൻ വലിക്കുന്നതിന് 2500 രൂപയും അല്ലാത്തതിന് 1800 രൂപയും ഇത് ആരെ സഹായിക്കാനാണന്ന് വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി.ബിൻസ് അദ്ധ്യക്ഷത വഹിച്ചു.പി.ഡി.ജോർജ് കെ.കെ.കുട്ടപ്പൻ കെ.കെ.ചന്ദ്രൻ കെ.എസ്.സജീവ് കെ.രാജേന്ദ്രപ്രസാദ് മായ ഷിബു കെ.എസ്.ബിജു' വി.എസ്.സന്തോഷ് ഷീബ ശിവദാസ് കെ.സി.സുനിൽ എന്നിവർ പ്രസംഗിച്ചു.