kalavar

വൈക്കം: ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 12 മുതൽ 22 വരെ നടക്കുന്ന അഖില ഭാരത ഭാഗവത മഹാസത്രത്തിൽ ദിവസേന നടത്തുന്ന അന്നദാനത്തിനുള്ള വിഭവങ്ങളുടെ കലവറ നിറയ്ക്കൽ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. ഇനിയുള്ള 11 ദിവസങ്ങളിൽ ഭക്തജനങ്ങൾ കലവറയിലേക്ക് വിഭവങ്ങൾ വഴിപാടായി സമർപ്പിക്കും. സത്രം സമിതി ജനറൽ സെക്രട്ടറി ടി. ജി. പത്മനാഭൻ നായർ, വൈസ് പ്രസിഡന്റ് നാരായണസ്വാമി, ജോയിന്റ് സെക്രട്ടറി ടി. നന്ദകുമാർ, എസ്. ശ്രീനി, വർക്കിംഗ് ചെയർമാൻ ബി. അനിൽകുമാർ, ചീഫ് കോ ഓർഡിനേറ്റർ പി. വി. ബിനേഷ്, ജനറൽ കൺവീനർ രാഗേഷ് ടി. നായർ, ഫുഡ് കമ്മിറ്റി കൺവീനർ രമേശൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ കൃഷ്ണകുമാർ, എം. ഗോപാലകൃഷ്ണൻ, പി. എൻ. രാധാകൃഷ്ണൻ, ജിനീഷ്, ശൈലൻ എന്നിവർ പങ്കെടുത്തു.