sammelanam-jpg

വൈക്കം: അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സംഘടനയുടെ വൈക്കം മണ്ഡലം സമ്മേളനവും സെമിനാറും സംസ്ഥാന സെക്രട്ടറി അഡ്വ. വി. ബി. ബിനു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജൻ അക്കരപ്പാടം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. ചന്ദ്രബാബു എടാടൻ, അഡ്വ. കെ. ആർ. ശ്രീനിവാസൻ, സി. പി. ലെനിൻ, അരവിന്ദൻ കെ. എസ്. മംഗലം, അഡ്വ. അംബരീഷ് ജി. വാസു, കെ. വി. സുമ എന്നിവർ പ്രസംഗിച്ചു. പ്രളയത്തിന്റെ ഉറവിടങ്ങൾ വിഷയത്തെക്കുറിച്ച് വൈകിട്ട് നടത്തിയ സെമിനാർ എം. ജി. യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ. പി. കെ. ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ പി. സുഗതൻ അദ്ധ്യക്ഷത വഹിച്ചു. സി. കെ. പ്രശോഭനൻ, അഡ്വ. കെ. അനിൽകുമാർ, അക്കരപ്പാടം ശശി, അനിൽ ബിശ്വാസ്, കെ. പ്രസന്നൻ, പി. സോമൻപിള്ള, കെ. രമേശൻ, ആർ. സുരേഷ്, പി. എസ് പുഷ്പമണി, സുമ എന്നിവർ പ്രസംഗിച്ചു.