narayanparayanm-jpg

വൈക്കം: അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ മുന്നോടിയായി 106 ദിവസങ്ങൾ പിന്നിട്ട നാരായണീയ പാരായണ സംഗമം ബുധനാഴ്ച രാവിലെ വൈക്കം ക്ഷേത്രം മേൽശാന്തി തരണി ഡി. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വിവിധ മേഖലകളിൽ നിന്നായി 108 പാരായണ സമിതികളാണ് വിവിധ ദിവസങ്ങളിൽ പാരായണം നടത്തിയത്. ബുധനാഴ്ച രാവിലെ നടന്ന പാരായണത്തിൽ വിവിധ സമിതികളിൽ നിന്നായി 450 ഓളം പാരായണീയർ പങ്കെടുത്തു. ചടങ്ങിൽ പാരായണ സമിതി ഭാരവാഹിയായ തുറവൂർ ഭാസ്‌ക്കരൻ നായരെ ഉപഹാരം നൽകി ആദരിച്ചു. വർക്കിംഗ് ചെയർമാൻ ബി. അനിൽകുമാർ, ചീഫ് കോ ഓർഡിനേറ്റർ പി. വി. ബിനേഷ്, ജനറൽ കൺവീനർ രാഗേഷ് ടി. നായർ, നാരായണ പാരായണ കമ്മിറ്റി ചെയർപേഴ്‌സൺ ബീന അനിൽ, കൺവീനർ മായ രാജേന്ദ്രൻ, സത്രം സമിതി കോർഡിനേറ്റർ കൃഷ്ണകുമാർ, കൃഷ്ണമ്മ എന്നിവർ പങ്കെടുത്തു.