ചങ്ങനാശേരി: മട്ടന്‍ ബിരിയാണിയില്‍ പന്നിയിറച്ചി ചേര്‍ത്ത് വിളമ്പിയതായി പരാതി. പ്രതിഷേധമുയർന്നതോടെ കട താൽക്കാലികമായി അടപ്പിച്ചു . ഇന്നലെ വൈകുന്നേരമാണ് സംഭവം. മൂന്നു യുവാക്കള്‍ ക്ക് വിളമ്പിയ മട്ടന്‍ ബിരിയാണിയിലാണ് പന്നി ഇറച്ചി ചേർത്തുവെന്ന് രണ്ടു പേർ ഉറപ്പിച്ചു പറഞ്ഞത്. ഇതേ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന മറ്റൊരു മതസ്തനായ യുവാവ് പരാതിപ്പെടുകയായിരുന്നു. വിവിധ മതവിശ്വാസത്തില്‍പ്പെട്ടവര്‍ എത്തുന്ന ഹോട്ടലില്‍ ഭക്ഷണം തെറ്റിദ്ധരിപ്പിച്ചു നല്‍കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. തുടര്‍ന്ന് ഡിവൈ.എസ്.പി.എസ്. സുരേഷ് കുമാര്‍, എസ്.എച്ച്.ഒ പി.വി മനോജ്, എസ്.ഐ ഷെമീര്‍ഖാന്‍, ഫുഡ്സേഫ്റ്റി വിഭാഗം എന്നിവര്‍ സ്ഥലത്തെത്തി ഭക്ഷണ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചു. ഫലം ലഭിക്കുന്നതുവരെ റസ്റ്ററന്റ് അടച്ചിടാനും നിര്‍ദ്ദേശം നല്‍കി.