palukachal-jpg

വൈക്കം: ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വ്യാഴാഴ്ച തുടങ്ങുന്ന അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ മുന്നോടിയായുള്ള പാലുകാച്ചൽ ചടങ്ങ് വൈക്കം മുട്ടസ്മന എം. എൻ. വിജയൻ നമ്പൂതിരിയും, മുട്ടസ്മന എം. എൻ. ശ്രീകുമാർ നമ്പൂതിരിയും ചേർന്ന് നിർവഹിച്ചു.
വർക്കിംഗ് ചെയർമാൻ ബി. അനിൽകുമാർ, ജനറൽ കൺവീനർ രാഗേഷ് ടി. നായർ, സത്രം സമിതി ജോയിന്റ് സെക്രട്ടറി ടി. നന്ദകുമാർ, എം. ഗോപാലകൃഷ്ണൻ, പി. എൻ. രാധാകൃഷ്ണൻ, വി. വേലായുധൻ എന്നിവർ പങ്കെടുത്തു.