sndp

തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം കെ.ആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ പർപ്പകോഡ് 3155-ാം നമ്പർ ശാഖയിൽ നടന്ന ശ്രീനാരായണ സംഗമം യൂണിയൻ സെക്രട്ടറി അഡ്വക്കേ​റ്റ് എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിന്ദു ശ്രീവത്സൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ദിവാകരൻ സംഘടന സന്ദേശം നൽകി.യൂണിയൻ കൌൺസിൽ അംഗങ്ങളായ യു.എസ്. പ്രസന്നൻ, കെ.എസ്.അജീഷ് കുമാർ , വൈസ് പ്രസിഡന്റ് വി.എൻ.സജികുമാരി മോഹനൻ, ബൈജു.എം.പി, ധനേഷ് .പി.എം, ശശിന്ദ്രൻ.വി.എൻ, സജൻ.കെ.കെ, ഷാജി എന്നിവർ പ്രസംഗിച്ചു. ഗുരുദേവ ക്ഷേത്രത്തിന്റെ അടിസ്ഥാന വികസനം സാദ്ധ്യമാക്കുന്നതിനായി ഭൂമി വാങ്ങുന്നതിനു തീരുമാനിച്ചു.