വൈക്കം : പൗരത്വഭേദഗതിബിൽ പിൻവലിക്കണമെന്ന് പുരോഗമന കലാ സാഹിത്യസംഘം വൈക്കം ഏരിയാകമ്മറ്റിയോഗം ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്റ് കെ.സി.കുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.എൻ.ചന്ദ്രബാബു, ജോയിന്റ് സെക്രട്ടറി അഡ്വ.അംബരീഷ്.ജി.വാസു, ഏരിയാ സെക്രട്ടറി കെ.കെ.ശശികുമാർ, കവി അജീഷ് ദാസൻ, ഇ.കെ.സോമൻ, ജെ.ജെ.പ്രദീപ്, പി.ആർ.സാബു തുടങ്ങിയവർ സംസാരിച്ചു.