പാലാ : മുണ്ടുപാലം ഗ്രീൻഫീൽഡ് റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 21, 22 തീയതികളിൽ രണ്ടാമത് ഷട്ടിൽ ടൂർണമെന്റ് (സി ലെവൽ) മുണ്ടുപാലം ലയൺസ് ക്ലബ് സ്‌പൈസ്വാലി ഇൻഡോർ കോർട്ടിൽ നടക്കും. 21 ന് വൈകിട്ട് 7.30 ന് മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് തോംസൺ കണ്ണംകുളം അദ്ധ്യക്ഷത വഹിക്കും. വിജയികൾക്ക് ഒന്നാംസമ്മാനം 5000 രൂപയും എവർറോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം 3000 രൂപയും, മൂന്നാം സമ്മാനം 1000 രൂപവീതം രണ്ടു ടീമുകൾക്കും നൽകും. ഫോൺ : 9846131203, 9496800414