ചങ്ങനാശേരി: ഭക്ഷ്യമന്ത്രി പി. തിലോത്തമനേയും, ഓൾ ഇന്ത്യാ റേഷൻ ഡീലേഴ്‌സ് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടനേയും ചങ്ങനാശേരി പൗരാവലിയുടെ നേതൃത്വത്തിൽ 15ന് ഉച്ചക്കഴിഞ്ഞ് 2.30 ന് ചങ്ങനാശേരി മുടക്കുമൂട് ജംഗ്ഷനിൽ ആദരിക്കും. വി.ജെ.ലാലി അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി, സി.എഫ്. തോമസ് എം.എൽ.എ., കെ.സി. ജോസഫ് എം.എൽ.എ, ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ്, ഡോ. കെ.സി. ജോസഫ്, ബി.ജെ.പി. സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. ജി. രാമൻ നായർ, ജനതാദൾ സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ. ജോർജ് തോമസ്, ജേക്കബ് ജോബ് ഐ.പി.എസ്, എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി സണ്ണി തോമസ്, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പ്രൊഫ. എം.ടി. ജോസഫ്, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ, റോട്ടറി മുൻ ഗവർണർ സ്‌കറിയ ജോസ് കാട്ടൂർ തുടങ്ങിയവർ പങ്കെടുക്കും.