ചങ്ങനാശേരി: അരക്കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ ചങ്ങനാശേരി എക്‌സൈസ് പിടികൂടി. ചങ്ങനാശേരി കുന്നക്കാട് പൂതുപ്പറമ്പിൽ വീട്ടിൽ അജി അൻസാർ (24), കുന്നക്കാട് പുതുപ്പറമ്പിൽ വീട്ടിൽ പ്രവീൺ പ്രകാശ്(18) എന്നിവരെയാണ് എക്‌സൈസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പിടിയിലായത്. കുന്നക്കാട് ഭാഗത്ത് വച്ച് 16 ചെറിയ പ്ലാസ്റ്റിക് കവറിലും പേപ്പറിലും പൊതിഞ്ഞ് വിൽപ്പനയ്ക്കായി കൊണ്ട് വന്ന കഞ്ചാവുമായാണ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണും സംഘവും ഇവരെ പിടികൂടിയത്.
പ്രതികൾ കോളേജുകൾ കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് കച്ചവടം നടത്തിയിരുന്നതെന്ന് ചോദ്യം ചെയ്യലിൽ എക്‌സൈസിനോട് പറഞ്ഞു. കമ്പത്ത് നിന്നുമാണ് കഞ്ചാവ് എത്തിച്ചിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രിവന്റീവ് ഓഫീസർ മാരായ പി.എസ് ശ്രീകുമാർ, ബിനോയ് കെ. മാത്യു, ശ്രീകാന്ത്, സിവിൽ എക്‌സൈസ് ഓഫീസർമാരായ രതീഷ് കെ.നാണു, സന്തോഷ്, നൗഷാദ്,അമ്പിളി, ഷീബ എന്നിവരാണ് പ്രതികളെ പിടികൂടിയത്.