കോട്ടയം: മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഓട്ടോഡ്രൈവർക്ക് ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയും. രാമപുരം പൂവക്കുളം കാരമല നടുവിലേടത്ത് ബാലകൃഷ്‌ണനെ (53) യാണ് അഡീഷൽ ജില്ലാ കോടതി (ഒന്ന്) ജഡ്‌ജി ജി.ഗോപകുമാർ ശിക്ഷിച്ചത്.
2012 സെപ്തംബറിലായിരുന്നു കേസിനാസ്‌പദമായ സംഭവം. പള്ളിയിലേയ്‌ക്കു പോകാനിറങ്ങിയ പെൺകുട്ടിയെ ബാലകൃഷ്‌ണൻ ഓട്ടോയിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് അസ്വസ്ഥത പ്രകടിപ്പിച്ചതു കണ്ട് അദ്ധ്യാപകർ തിരക്കിയപ്പോഴാണ് പീഡന വിവരം പറഞ്ഞത്.
പോക്‌സോ നിലവിൽ വരുംമുൻപായിരുന്നു സംഭവമെന്നതിനാൽ ബലാത്സംഗത്തിനാണ് കേസ് രജിസ്റ്റർ ചെയ്‌തത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എം.എൻ പുഷ്‌കരൻ ഹാജരായി.