കോട്ടയം : നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇന്ത്യൻ മതേതരത്വത്തിനേറ്റ കനത്ത തിരിച്ചടിയാണ് പൗരത്വബിൽ എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ഇൻഡ്യൻ ജനതയെ ഭിന്നിപ്പിക്കാൻ മാത്രമേ പൗരത്വബിൽ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി യു.ഡി.എഫ് ജില്ലാ കമ്മിറ്റികളടെ ആഭിമുഖ്യത്തിൽ നടന്ന കളക്ട്രേറ്റ് ധർണ്ണയുടെ ഭാഗമായി കോട്ടയം കളക്ട്രേറ്റിനു മുൻപിൽ നടന്ന ബഹുജന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ജില്ലാ ചെയർമാൻ സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ, കെ.സി. ജോസഫ് എം.എൽ.എ ,എൻ. ജയരാജ് എം.എൽ.എ ,മോൻസ് ജോസഫ് എം.എൽ.എ , കുര്യൻ ജോയ്, ജോഷി ഫിലിപ്പ്, ലതികാ സുഭാഷ്, അസ്സീസ് ബഡായി, റഫീഖ് മണിമല, സ്റ്റീഫൻ ജോർജ്, സജി മഞ്ഞക്കടമ്പൻ, പി.എസ്. രഘുറാം ,തുടങ്ങിയവർ പ്രസംഗിച്ചു.