കുറവിലങ്ങാട് : ഇലയ്ക്കാട് കാക്കിനിക്കാട് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിൽ നിർമ്മാണവും ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങളും അന്തിമഘട്ടത്തിൽ. നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രധാന ശ്രീകോവിലും ചുറ്റമ്പലവും, ഭദ്രകാളിയുടെ ശ്രീകോവിൽ , ബലിക്കൽപുര തുടങ്ങിയവ കൊത്തുപണികൾ കൊണ്ട് സമ്പന്നമാക്കിയാണ് പുനരുദ്ധാരണം നടക്കുന്നത്. സ്വയംഭൂ സങ്കൽപ്പത്തിൽ ഭഗവതി പ്രതിഷ്ഠയായതിനാൽ ബാലാലയത്തലേക്ക് മാറ്റാതെ ദിവസവും പ്രത്യേക പൂജകൾ നടത്തിയാണ് നിർമ്മാണ ജോലികൾ നടക്കുന്നത്. കണ്ണൂർ സ്വദേശി വിനേഷാണ് യന്ത്രസഹായമില്ലാതെ കൊത്തുപണികൾ പൂർത്തിയാക്കുന്നത്. തമിഴ്‌നാട്ടിലെ ചെങ്കോട്ടയിൽ നിന്ന് കീറിയെടുത്ത കല്ലുകൾ ഉപയോഗിച്ചാണ് ക്ഷേത്ര ഭിത്തികൾ നിർമ്മിച്ചത്. ടിപ്പുവിന്റെ പടയോട്ട കാലത്ത് നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങളിലുള്ളതായിരുന്നു കാക്കിനിക്കാട് ക്ഷേത്രവും.